പരപ്പനങ്ങാടിയില്‍ 5 ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

മലപ്പുറം: പരപ്പനങ്ങാടി നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 2(ലക്ഷംവീട് ,ചെട്ടിപ്പടി), 7 (കീഴ്ച്ചിറ), 23 (അറ്റത്തങ്ങാടി), 37 (അഞ്ചപ്പുര), 39 (കൊടപ്പാളി) എന്നീ ഡിവിഷനുകളിലെ നിയന്ത്രണമാണ് ഇന്നുമുതല്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, ആനക്കയം ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലെ നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top