പരപ്പനങ്ങാടിയില്‍ പ്രവാസി കര്‍ഷകന്റെ വാഴകള്‍ നശിപ്പിച്ചു

പരപ്പനങ്ങാടി പരപ്പനങ്ങാടിയില്‍ സമൂഹ്യവിരുദ്ധര്‍ നിരവധി വാഴകള്‍ വെട്ടി നശിപ്പിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികക്ക്‌ പടിഞ്ഞാറുവശം കൂരിയില്‍ ക്ഷേത്രത്തിന്‌ സമീപത്താണ്‌ പ്രവാസി കര്‍ഷകനായ കണ്ണംപുറത്ത്‌ ബിജുകുമാറിന്റെ വാഴകളാണ്‌ വ്യാപകമായി നശിപ്പിച്ചത്‌.

ശനിയാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നതെന്ന്‌ കരുതുന്നു. കാഴ്‌ചയില്‍ വാഴകള്‍ക്ക്‌ കുഴപ്പം തോന്നാത്ത രീതിയില്‍ പതിനഞ്ചോളം വാഴകളുടെ അടിഭാഗം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മുറിച്ച നിലയിലാണ്‌. മണ്ണിനോട്‌ ചേര്‍ന്ന്‌്‌ നില്‍ക്കുന്ന ഭാഗമാണ്‌ മുറിച്ചിരിക്കുന്നത്‌.. വാഴ മുറിച്ച്‌ തള്ളിയിടാത്തനതിനാല്‍ പുറമെ നിന്ന്‌ നോക്കുമ്പോള്‍ ഒറ്റയടിക്ക്‌ കുഴപ്പം തോന്നുകയുമില്ല. ചില വാഴകള്‍ക്ക്‌ വാട്ടം കണ്ടതിനെ തുടര്‍ന്ന പരിശോധിച്ചപ്പോഴാണ്‌ ഈ അക്രമം കണ്ടത്‌.

പ്രവസിയായിരുന്ന ബിജു നാട്ടിലെത്തിയപ്പോള്‍ കൃഷിയിലേക്ക്‌ തിരിയികുയായിരുന്നു. ലോക്ക്‌ ഡൗണ്‍ സമയത്ത്‌ കാര്‍ഷിക വൃത്തിയിലേക്ക്‌ തിരിഞ്ഞ്‌ സ്വയം പര്യാപ്‌തമാകണമെന്ന സര്‍ക്കാര്‍ ആഹ്വാനം തനിക്ക്‌്‌ ഊര്‍ജ്ജം പകര്‍ന്നെന്നും ബിജു പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഹീനമായ പ്രവര്‍ത്തി ഏറെ വേദനിപ്പിച്ചെന്നും ഇതിനെതിരെ പോലീസില്‍ പരാതിപ്പെടുമെന്നും ബിജു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top