തൃശ്ശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ പുതുശ്ശേരി ബ്രാഞ്ച് സക്രട്ടറി സനൂപിനെയാണ് കൊലപ്പടുത്തിയത്.
ഒപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരായ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്‌എസ്-ബജറംഗ്‌ദള്‍ പ്രവര്‍ത്തകരാണെന്നാ്‌ണ് പ്രാഥമിക റിപ്പോര്‌ട്ട്
ഞായറാഴ്‌ച രാത്രി ചിറ്റലങ്ങാടി സെന്ററിന് സമീപം പത്തരമണിയോടെയാണ് അക്രമം നടന്നത് . ആക്രമണത്തിന് ശേഷം സംഘം ഓടി രങപ്പെട്ടു മിഥുന്‍ എന്ന സുഹൃത്തിന് ചിറ്റിലങ്ങാട് എത്തിച്ച് മടങ്ങുമ്പോളാണ് ആക്രമണം ഉണ്ടായത്.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്ത് വെച്ച് തന്നെ സനൂപ് മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കുന്നംകുളത്തെയും തൃശ്ശൂരിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്




