Section

malabari-logo-mobile

ചെമ്മാട് സി.കെ. നഗർ – ബൈപാസ് ലിങ്ക് റോഡ് സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി

HIGHLIGHTS : തിരൂരങ്ങാടി : ചെമ്മാട് സി.കെ. നഗർ പ്രദേശത്തെ മമ്പുറം ബൈപാസുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് കഴിഞ്ഞ ദിവസം പുലർച്ചെ സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാത...

തിരൂരങ്ങാടി : ചെമ്മാട് സി.കെ. നഗർ പ്രദേശത്തെ മമ്പുറം ബൈപാസുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് കഴിഞ്ഞ ദിവസം പുലർച്ചെ സാമൂഹ്യ വിരുദ്ധർ തകർത്തതായി പരാതി. സി.കെ. നഗർ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഈ റോഡ്. നാട്ടുക്കാരുടെ ശ്രമദാനമായിട്ടായിരുന്നു റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചത്. തുടർന്ന് നഗരസഭയുടെ ടെൻഡർ പ്രകാരമുള്ള പ്രവൃത്തി തുടക്കം കുറിച്ചിരുന്നു.

സി.കെ. നഗർ പ്രദേശത്തെ ഗതാഗത കുരുക്കിനും നിവാസികളുടെ യാത്ര പ്രശ്നത്തിനും പരിഹാരമായിരുന്ന ഈ റോഡ് നശിപ്പിച്ചതിൽ നാട്ടുക്കാർക്കിടയിൽ കടുത്ത അമർഷമുണ്ട്.

sameeksha-malabarinews

സംഭവത്തിന് ബന്ധപെട്ടവരുടേയും അധികൃതരുടെയും ഭാഗത്ത് നിന്നും
ഉടൻ പരിഹാരമുണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!