നിരോധനാജ്ഞ ലംഘനം: മലപ്പുറത്ത്‌ 22 പേര്‍ അറസ്റ്റില്‍

മലപ്പുറം,:  നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ നാല് കേസുകളിലായി ഇന്ന) 22 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കല്‍പകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 828  പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് 1,65,600 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാത്ത 133 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.  26,600 രൂപയാണ് സാമൂഹിക അകലം പാലിക്കാത്ത സംഭവത്തില്‍ പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു

Share news
error: Content is protected !!
Scroll to Top