Section

malabari-logo-mobile

ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ വൈ പ്ലസ്‌ സുരക്ഷയൊരുക്കണം: തന്റെയൊപ്പം കൊണ്ടുപോകുമെന്ന്‌ ചന്ദ്രശേഖര്‍ ആസാദ്‌

HIGHLIGHTS : ലഖ്‌നൗ ഹത്രാസില്‍ കുട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ വൈ പ്ലസ്‌ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന്‌ ഭീം ആദ്‌മി നേ...

ലഖ്‌നൗ ഹത്രാസില്‍ കുട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ വൈ പ്ലസ്‌ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന്‌ ഭീം ആദ്‌മി നേതാവ്‌ ചന്ദ്രശേഖര്‍ ആസാദ്‌. ഇന്ന്‌ വൈകീട്ട്‌ ചന്ദ്രശേഖര്‍ ആസാദ്‌ ഹാത്രസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചു.

സന്ദര്‍ശനത്തിന്‌ ശേഷം മാധ്യമങ്ങളെ കാണുമ്പോളാണ്‌ ചന്ദ്രശേഖര്‍ ആസാദ്‌ ഇക്കാര്യം പറഞ്ഞത്‌. പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. സുരക്ഷ നടപ്പിലാക്കന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്കെ്‌ കൊണ്ടുപോകുമെന്ന്‌ ആസാദ്‌ വ്യക്തമാക്കി. കേസന്വേഷനം സുപ്രീം കോടതി ജഡ്‌ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

sameeksha-malabarinews

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ്‌ രണ്ടിടത്ത്‌ തടഞ്ഞു. ഗ്രാമത്തിന്റെ അതിര്‍ത്തിയിലേക്ക്‌ കാല്‍നടയായി എത്തിയ അദ്ദേഹത്തെ തടഞ്ഞ പോലീസ്‌ അദ്ദേഹത്തോടൊപ്പം കൂടുതല്‍ ആളുകള്‍ക്ക്‌ പ്രവേശനം അനുവദിക്കാനാവില്ലെന്ന്‌ പറഞ്ഞു. പിന്നീട്‌ പ്രവേശനം അനുവദിക്കുകയായിരുന്നു,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!