വയനാട്ടില്‍ ബിഡിജെഎസ് ഇല്ല;ബിജെപി മത്സരിക്കും

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ എന്‍ഡിഎ നിലവിലെ സ്ഥാര്‍ത്ഥിയെ മാറ്റാനൊരുങ്ങുന്നു. ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്.

ഇന്ന് വൈകീട്ടോടെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പങ്കുവെച്ചു.

Share news
error: Content is protected !!
Scroll to Top