സംസ്ഥാനത്ത് ചൂടിന് നേരിയ ശമനം

സംസ്ഥാനത്ത് കനത്ത ചൂടിന് നേരിയ ശമനം. അതെസമയം ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നതിനാല്‍ ഇന്നും ജാഗ്രതാനിര്‍ദേശം തുടരും.

സംസ്ഥാനത്ത് ഇന്നലെ മാത്രം സൂര്യതാപമേറ്റത് 61 പേര്‍ക്കാണ്. വയനാട് ഒഴികെ മറ്റു ജില്ലകളില്‍ താപനില ഇന്നും ശരാശരിയില്‍ നിന്ന് രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതെസമയം പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നേരിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Share news
error: Content is protected !!
Scroll to Top