തിരൂരില്‍ ടാങ്കര്‍ ലോറി ഓട്ടോറിക്ഷയും ബസ്‌റ്റോപ്പും ഇടിച്ച് തകര്‍ത്തു

തിരൂര്‍: തിരൂരില്‍ ടാങ്കര്‍ ലോറി ഓട്ടോറിക്ഷയും ബസ്‌റ്റോപ്പും ഇടിച്ചു തകര്‍ത്തു. എറണാകുളത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ഒരു ബൈക്കിന് സൈഡ് നല്‍കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇടിയെ തുടര്‍ന്ന് ഓട്ടോറിക്ഷയും ബസ്‌റ്റോപ്പും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓട്ടോ ഡ്രൈവവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാറശേരിയില്‍ ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top