രാഹുല്‍ വയനാട്ടില്‍ മത്സിക്കും

ദില്ലി:എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. എ കെ ആന്റണിയാണ് രാഹുല്‍ഗാന്ധി മത്സരിക്കുന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേരളത്തിന്റെ ആവശ്യം രാഹുല്‍ അംഗീകരിക്കുകയായിരുന്നു എന്ന് ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ടി സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ മത്സരിക്കാനെത്തുന്നത്.

Share news
error: Content is protected !!
Scroll to Top