Section

malabari-logo-mobile

വയനാട് ജില്ലയില്‍ ഹര്‍ത്താല്‍

HIGHLIGHTS : കല്‍പ്പറ്റ: ബത്തേരി-മൈസൂര്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 5 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാന...

കല്‍പ്പറ്റ: ബത്തേരി-മൈസൂര്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 5 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹര്‍ത്താലായിരിക്കും നടക്കുക. കല്‍പ്പറ്റയില്‍ വെച്ച് ചേര്‍ന്ന യുഡിഎഫ് വയനാട് ജില്ലാതല യോഗത്തിലാണ് തീരുമാനം.

നിലവില്‍ രാത്രികാല യാത്രാവിലക്കുള്ള മുത്തങ്ങ-ഗുണ്ടല്‍പേട്ട റോഡില്‍ മുഴുവന്‍ സമയവും ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍. നിരോധനം ഏര്‍പ്പെടുത്തുന്നതോടെ വയനാട് പൂര്‍ണമായും ഒറ്റപ്പെടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!