Section

malabari-logo-mobile

താനൂരില്‍ പഞ്ചായത്ത് കിണറിന് മുകളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം

HIGHLIGHTS : താനൂര്‍: ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കിണറിന് മുകളില്‍ നഗരസഭയുടെ അനുമതിയോടെ അനധികൃത കെട്ടിട നിര്‍മാണം. 2001 ല്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമദാന...

താനൂര്‍: ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കിണറിന് മുകളില്‍ നഗരസഭയുടെ അനുമതിയോടെ അനധികൃത കെട്ടിട നിര്‍മാണം. 2001 ല്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമദാനി റോഡിന് സമീപമാണ് കിണര്‍ നിര്‍മിച്ചത്. പ്രതിദിനം 40000 ലിറ്റര്‍ വെള്ളം പമ്പു ചെയ്യാന്‍ ശേഷിയുള്ള കിണറിന് മുകളിലാണ് കെട്ടിടം വന്നിട്ടുള്ളത്.
നടക്കാവ് മുതല്‍ കാരാട്, പന്തക്കപ്പാടം വരെയുള്ള ഭാഗങ്ങളിലുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയതായിരുന്നു പദ്ധതി. നിര്‍മാണത്തില്‍ അഴിമതിയാരോപിച്ച് നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പ്രവൃത്തി പൂര്‍ത്തീകരണം നിര്‍ത്തി വച്ചതായിരുന്നു.

കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് കിണര്‍ പകുതിയോളം കോണ്‍ക്രീറ്റ് ചെയ്ത് അതിന് മുകളിലാണ് 200 ചതുരശ്രയടി വിസ്തൃതിയിലുള്ള ഗാര്‍ഹികേതര വാണിജ്യ കെട്ടിടം നിര്‍മിച്ചത്. 2018 സെപ്തംബര്‍ 26 ന് താനൂര്‍ നഗരസഭ അസി.എഞ്ചിനീയര്‍ പെര്‍മിഷന്‍ നല്‍കുകയും പിന്നീട് ഒക്യുപെന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

കുടിവെള്ള ക്ഷാമം രൂക്ഷമായ കാലഘട്ടത്തില്‍ പൊതുകിണര്‍ സംരക്ഷിക്കേണ്ട നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!