തൊഴിലവസരം

വിവിധ തസ്തികകളില്‍ നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍, അക്കൗണ്ടന്റ്, പ്രൊബേഷനറി മാനേജര്‍, സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്‌കകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബികോം,ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ്,എം.സി.എ, ബി.എഡ്. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റിസെന്ററില്‍ സെപ്തംംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 250രൂപ സഹിതം ഹാജരാകണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍ : 04832 734 737.

മോട്ടിവേറ്റേഴ്സ് നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐ.എഫ് ആന്‍ഡ് എച്ച്.ഡി.എഫ് പദ്ധതിയ്ക്കായി 19 മോട്ടിവേറ്റേഴ്സിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ള ജില്ലയിലെ തീരദ്ദേശ മുന്‍സിപ്പാലിറ്റി/പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ അടങ്ങിയ അപേക്ഷ സഹിതം സെപ്തംബര്‍ 27ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ഹാജരാകണം. ഫോണ്‍-0494-2666428.

Share news
error: Content is protected !!
Scroll to Top