വിനീതിനോട് സിപിഎമ്മില്‍ ചേരരുതെന്ന് പറഞ്ഞിട്ടില്ല; വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ശ്രീനിവാസന്‍

കൊച്ചി: മകനും നടനുമായ വിനീത് ശ്രീനിവാസനോട് സിപിഎമ്മില്‍ ചേരണമെന്നും, ചേരരുതെന്നും താന്‍ പറഞ്ഞുവെന്നത് വ്യാജവാര്‍ത്തയാണെന്ന് നടന്‍ ശ്രീനിവാസന്‍. സമൂഹമാധ്യമങ്ങളില്‍ താന്‍ പറഞ്ഞു എന്ന തരത്തില്‍ പല വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുകയാണ്.

തന്റെ പേരില്‍ ആറ് ഫെയ്ക്ക് അക്കൗണ്ടുകളാണ് ഫെയ്‌സ്ബുക്കില്‍ ഉള്ളതെന്ന് അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. ശ്രീനിവാസന്‍ പട്യം എന്നതാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജെന്നും അദേഹം പറഞ്ഞു.

മകനോട് സിപിഎമ്മില്‍ ചേരരുതെന്ന് ശ്രീനിവാസന്‍ പറഞ്ഞതായുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇന്നുവരെയും വിനീതിനോട് താന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല എന്നായിരുന്നു തലശ്ശേരിക്കാരന്‍ കൂടിയായ ശ്രീനിവാസന്റെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top