വിധവാ പെന്‍ഷന് ഫണ്ട് സ്വരൂപിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തര്‍ക്ക് ആറുവയസ്സുകാരികളുടെ സംഭാവന ഒരു വാഴക്കുല

ഓണ്‍ലൈനില്‍ ലേലത്തില്‍ വെച്ച  വാഴക്കുലക്ക് വില 49000 രൂപ
പരപ്പനങ്ങാടി നൂറിലധികം പേര്‍ക്ക് വിധവാ പെന്‍ഷന്‍ പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഒരു വീട്ടിലെ രണ്ടു മിടുക്കികള്‍ നല്‍കിയത് ഏറെ വിലപിടിപ്പുള്ള ഒരു സംഭാവനയാണ്.

തങ്ങളുടെ വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ ഒരു വാഴക്കുലയാണ് പൂര്‍ണ്ണമനസ്സോടെ ഫറ, റെയ്മ ഷെരീഫ എന്നീ പെണ്‍കുട്ടികള്‍ തങ്ങളുടെ വീട്ടിലെത്തിയ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ഈ മിടുക്കികളുടെ സംഭാവനയുടെ വില തിരിച്ചറിഞ്ഞ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ഏതായാലും വെറുതെയിരിക്കാന്‍ തയ്യാറായില്ല. അവര്‍ ഈ വാഴക്കുല ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചു. ഈ സദ്പ്രവര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ചര്‍ച്ചയായതോടെ ഓണ്‍ലൈനില്‍ തന്നെ ഈ വാഴക്കുലയുടെ വില ഇപ്പോള്‍ നാല്‍പ്പത്തി ഒന്‍പതിനായിരമായിരിക്കുകയാണ്.
ഇന്ന് വൈകീട്ട് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനു മുന്നില്‍ വാഴക്കുല പൊതുലേലത്തില്‍ വെക്കാനൊരുങ്ങുകയാണ്.

Share news
error: Content is protected !!
Scroll to Top