പരപ്പനങ്ങാടിയില്‍ യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

പരപ്പനങ്ങാടി : യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി കിഴക്കേ വീട്ടില്‍ എംഎസ് മണിയുടെ മകന്‍ മനു(25) ആണ് മരിച്ചത്. ഓടുന്ന ട്രെയിനില്‍ നിന്നും വീണതാണെന്ന് കരുതുന്നു. ബുധനാഴ്ച രാവിലെ പരപ്പനങ്ങാടിക്കും ചെട്ടിപ്പടി ഗേറ്റിന് സമീപത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രിയില്‍ ട്രെയിനില്‍ നിന്നും വീണതാണെന്ന് കരുതുന്നു.
വെല്‍ഡിങ്ങ് തൊഴിലാളിയായ മനു പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് വന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ് l കമലാ ദേവി സഹോദരന്‍ അനൂപ്, മനു അവിവാഹിതനാണ്.

Share news
error: Content is protected !!
Scroll to Top