ഉപതെരഞ്ഞെടുപ്പ് :എല്‍ഡിഎഫിനും മുസ്ലീംലീഗിനും സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കി ഇടതുമുന്നണിയും മുസ്ലീംലീഗും.

മഞ്ചേശ്വരത്ത് മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ പാണക്കാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. എം.സി ഖമറുദ്ധീനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ഇടതു സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും.
എറണാകുളത്ത് ഇത്തവണ ഇടതുമുന്നണി പരീക്ഷിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ്. അഡ്വ മനു റോയിയെ ആണ് ഇവിടെ പിന്തുണക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയിയുടെ മകനാണ്.

അരൂരില്‍ മറ്റൊരു മനുവാണ് മത്സരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയന്റ് സക്രട്ടറി മനു. സി പുളിക്കല്‍. വയലാര്‍ സ്വദേശിയാണ് നേരത്തെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു
വട്ടിയുര്‍ കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെയാണ് മത്സരിപ്പിക്കുന്നത്
കോന്നിയിലും യുവരക്തത്തെ തന്നെയാണ് എല്‍ഡിഎഫ് മണ്ഡലം പിടിക്കാനിറക്കുന്നത് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജിനീഷ്‌കുമാറാണ് ഇവിടെ മത്സരിക്കുക. കോന്നി മണ്ഡലത്തിലെ സീതാത്തോട് സ്വദേശിയാണ്.
മഞ്ചേശ്വരത്ത് മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിനെ തന്നെയാണ് സിപിഎം വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തര്‍ക്കങ്ങള്‍ മൂലം നീണ്ടുപോകുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കും. അരൂരില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top