വെന്നിയൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവലെ പത്തരയോടെയാണ് വെന്നിയൂര്‍ കൊടിമരത്ത് വെച്ച് അപകടം ഉണ്ടായത്. മരിച്ചത് അരീക്കോട് വെള്ളേരി സ്വദേശി പൂക്കോട്ടില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഉവൈസ് (22)ആണ്.കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊണ്ടോട്ടി നീറാട് ഓച്ചോത്ത് വീട്ടിൽ അബ്ദുല്ലയുടെ മകൻ സൈനുൽ ആബിദിനെ (20) ഗുരുതര പരിക്കുളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

വെന്നിയൂരില്‍ നിന്ന് എയര്‍ പോര്‍ട്ട് റോഡിലേക്ക് പോവുകയായിരുന്ന കാറിനെ മറികടന്ന ബൈക്ക് എതിരെ കക്കാട് കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

രണ്ട് ബൈക്കുകളിലുമായി ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉവൈസ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് വിജയിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. സുഹൃത്ത് ആബിദിനൊപ്പം നാലു ദിവസം മുമ്പാണ് ആര്‍മി റിക്രൂട്ട് മെന്റില്‍ പങ്കെടുക്കാന്‍ ഉവൈസ് വീട്ടില്‍ നിന്നും പോയത്.

ഉവൈസിന്റെ ഖബറടക്കം വെള്ളരിയിൽ ജുമാ മസ്ജിദിൽ നടക്കും. സമയം തീരുമാനിച്ചിട്ടില്ല. മാതാവ്:  ആമിന. സഹോദരങ്ങൾ: ഡോ. മൊയ്തീൻകുട്ടി സുല്ലമി (ദാറൂൽ ഉലൂം അറബിക് കോളജ്, വാഴക്കാട്), അബ്ദുൽഖാദർ (ഡ്രൈവർ), അബ്ദുറഹ്മാൻ (ആർമി).
Share news
error: Content is protected !!
Scroll to Top