Section

malabari-logo-mobile

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും

HIGHLIGHTS : Water level rises; Idukki dam may reopen

തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. നാളെ വൈകിട്ടോ ഞായറാഴ്ച രാവിലയോ തുറക്കാനാണ് ആലോചന. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 2398.38 അടിയായതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

sameeksha-malabarinews

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. സെക്കന്‍ഡില്‍ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!