Section

malabari-logo-mobile

ജലനിരപ്പിൽ വർധന; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

HIGHLIGHTS : Water level rise; Vigilance order on Periyar coast

പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനയുണ്ടായതിനാല്‍ ഇന്നലെ രാത്രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു വ്യാപകമായി മഴ ലഭിച്ചു. തുടര്‍ന്നാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ വൈകീട്ട് നാല് മാണിക്കോ മറ്റന്നാള്‍ രാവിലെയോ തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139 അടി പിന്നിട്ടു ജലനിരപ്പ് ഉയരുകയാണ്.

sameeksha-malabarinews

മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്കു ശക്തമായതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേര്‍പകുതിയാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!