പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലെ വാട്ടര്‍കൂളറിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

പരപ്പനങ്ങാടി:റെയില്‍ സ്റ്റേഷനിലെ വാട്ടര്‍ കൂളറിന് തീപിടിച്ചത് യാത്രക്കാരില്‍ ഭീതി പരത്തി. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ഒന്നാം പ്ലാറ്റ്‌പോറത്തിലെ വാട്ടര്‍കൂളറില്‍ അഗ്‌നി പടര്‍ന്നത്.

ഓണാവധി കഴിഞ്ഞ് തിരിച്ച് പോകുന്ന യാത്രക്കാര്‍ തിങ്ങിനിറഞ്ഞ സമയത്തിരുന്നതിനാല്‍ സംഭവം. തീപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പ്രഥമ വിവരം.

Share news
error: Content is protected !!
Scroll to Top