എ എന്‍ ഷംസീര്‍ നിയമസഭയുടെ സ്പീക്കര്‍

തിരുവനന്തപുരം: എ എന്‍ ഷംസീര്‍ നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്ക റായി തെരഞ്ഞെടുക്കപ്പെട്ടു. എ എന്‍ ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.

എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തുമാണ് മത്സരിച്ചത്.

രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share news
error: Content is protected !!
Scroll to Top