കൊടക്കാട് വിദ്യാർത്ഥിക്ക് കുറുക്കൻ്റെ കടിയേറ്റു

പരപ്പനങ്ങാടി: പട്ടാപ്പകൽ കൊടക്കാട് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ച് വിദ്യാർത്ഥിക്ക് കുറുക്കൻ്റെ കടിയേറ്റു. പ്ലസ് വൺ വിദ്യാർത്ഥിയായ അദ്വൈത് ( 16)നാണ് കടിയേറ്റത്.കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എ.നാരായണന്റെ വളര്‍ത്തു പശുവിന്റെ വായും മൂക്കും കുറുക്കന്‍ കടിച്ചുകീറിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം.

നാടുനീളെ തെരുവ് നായകളുടെ ആക്രമണം ഭീതിവിതക്കുന്നതിനിടയിലാണ് ഇവിടെ കുറുക്കന്റെ ആക്രമണം. ഇവിടെ നേരത്തേയും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു.

സംഭവസ്ഥലത്തേക്ക് പരപ്പനങ്ങാടി ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ എത്തിയെങ്കിലും കുറുക്കനെ കണ്ടെത്താനായില്ല. കുറുക്കന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരുമ്പു കൂട് സ്ഥാപിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top