Section

malabari-logo-mobile

75 ഗ്രാം എംഡിഎംയയുമായി ദമ്പതികള്‍ ഉള്‍പ്പെടെ 4 പേര്‍ എക്‌സ്സൈസ് പിടിയില്‍

HIGHLIGHTS : 4 persons including a couple arrested with 75 grams of MDMA

വഴിക്കടവ് : 75 ഗ്രാം എംഡിഎംയയുമായി 4 പേര്‍ എക്‌സ്സൈസ് പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, മലപ്പുറം ഐബി യും, നിലമ്പൂര്‍, കാളികാവ് റേഞ്ച് , വഴിക്കടവ് ചെക്ക്‌പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎയുമായി  4 പേരെ എക്‌സ്സൈസ് പിടികൂടിയത്.

കുടുംബസമേതം ബാംഗ്ലൂരില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂര്‍ റെയ്ഞ്ചു ഇന്‍സ്പെക്ടര്‍ സി സന്തോഷ് അറസ്റ്റ് ചെയ്തത് .മഞ്ചേരി കാരക്കുന്നു സ്വദേശികളായ അസ്ലമുദ്ധീന്‍ സി പി,ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കല്‍ , വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്.

sameeksha-malabarinews

എക്സൈസ് ക്രൈം ബ്രാഞ്ച് സി ഐ ആര്‍ എല്‍ ബൈജു,എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ,ഇന്‍സ്പെക്ടര്‍ ടി. ഷിജു മോന്‍,തൃശൂര്‍ ഐ ബി ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍,പി ഒ ഷിബു ശങ്കര്‍,സി ഇ ഒ മാരായ അഖില്‍ദാസ്, അരുണ്‍ കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ ശങ്കരനാരായണന്‍, പ്രശാന്ത്, അശോക്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷംനാസ് സി ടി, രാജന്‍ നെല്ലിയായി, സമദ്, രാജേഷ്,സുനില്‍, ആബിദ്, മുഹമ്മദ് ഷെരീഫ്, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലില്‍ ചാക്കോ ഡ്രൈവര്‍ രാജീവ്, സവാദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലേക്ക് വലിയ അളവില്‍ രാസ ലഹരി കടത്തുന്ന സംഘത്തെ പിടികൂടാനായത്.

ദമ്പതികളുടെ ഗൂഡല്ലൂരി ലെ തോട്ടത്തില്‍ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവര്‍ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!