റോഡില്‍ വെള്ളവും ചെളിയും കെട്ടികിടക്കുന്നു;കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികളും നാട്ടുകാരും ദുരിതത്തില്‍;പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് സിപിഐഎം

HIGHLIGHTS : Water and mud are accumulating on the road; pedestrians, students and locals are in distress; CPM demands a solution to the problem

cite

പരപ്പനങ്ങാടി:നഗരസഭയിലെ 14, 15 ഡിവിഷനുകളിലെ അതിര്‍ത്തിയില്‍ കിടക്കുന്ന ജയകേരള റെയില്‍വേ ലിങ്ക് റോഡില്‍ ചെളിയും വെള്ളവും കെട്ടികിടക്കുന്നത് കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

റെയില്‍വെ ചാമ്പ്രയോട് തൊട്ട് കിടക്കുന്ന ഈ റോഡിലേക്ക് റെയില്‍വേ മരം മുറിച്ചിട്ടതോടെ മഴയെ തുടര്‍ന്ന് അതില്‍ വെള്ളവും ചെളിയും കെട്ടികിടക്കാന്‍ ഇടയായി. ഇതോടെ കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി നടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സമീപത്തെ സ്‌കൂളുകളിലേക്ക് നിരവധി വിദ്യാര്‍ത്ഥികളാണ് ഈ റോഡിലൂടെ നടന്നുപോകുന്നത് .

റോഡില്‍ മാലിന്യം നിറഞ്ഞതോടെ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് വിദ്യാര്‍ത്ഥികള്‍ പോകുന്നതെന്നും ഇത് അപകട സാധ്യത വിളിച്ചുവരുത്തുകയാണെന്നും അതുകൊണ്ടുതന്നെ റോഡിലെ ചെളിയും മാലിന്യവും നീക്കി റോഡ് യാത്രാ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദിന് സിപിഐഎം പനയത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ പി.ടി, നൗഫല്‍ ഇല്ല്യന്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!