HIGHLIGHTS : Crack in the national highway at Valiyaparampil, Malappuram again

മലപ്പുറം തലപ്പാറ വികെ പടി ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഓവുചാല്‍ താഴുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

ദേശീയപാത ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതക്ക് കുറുകെയുള്ള ഓവുചാല്‍ താഴ്ന്നതിനാല്‍ സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് ഗതാഗതം നിര്‍ത്തിവച്ചത്.
സര്‍വീസ് റോഡിലൂടെ മാത്രമാണ് ഗതാഗതം നടത്തുന്നത്.
നേരത്തെ ദേശീയപാത കൂരിയാട് നിന്ന് മൂന്ന് കിലോമീറ്റ ര്‍ ദൂരത്തിലാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു