ബെംഗളൂരു വിക്ടറി പരേഡിനിടെ വന്‍ ദുരന്തം;തിക്കിലും തിരക്കിലും മരണം ഏഴ്;നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു:ഐ പി എല്ലില്‍ കന്നിക്കിരീടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം ബെംഗളൂരുവില്‍ എത്തിയപ്പോളുണ്ടായ വിജയാഘോഷത്തിനിടെ വന്‍ദുരന്തം. ആര്‍ബിസി വിക്ടറി പരേഡിനിടെയാണ് വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. സ്റ്റേഡിയത്തിന് സമീപം വന്‍ ജനക്കൂട്ടം തടിച്ച് കൂടിയതോടെയുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.

;

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top