തിരൂരങ്ങാടി: വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മുസ്ലീം ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗേറ്റിന് മുന്നില്‍ മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. ഏറെനേരം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായിരുന്നു. നേതാക്കള്‍ ഇടപെട്ട് പിന്നീട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്്സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് നിരവധി പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു മുസ്ലീം ലീഗിന്റെ മാര്‍ച്ച്. മാര്‍ച്ച് ബ്ലോക്ക് റോഡിലെത്തിയതോടെ വാഹനങ്ങള്‍ കുരുക്കിലായി. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍മാത്രമാണ് മാര്‍ച്ചിനെ നേരിടാന്‍ ഉണ്ടയിരുന്നത്.നേരത്തെ മാര്‍ച്ച് നടത്തുന്ന വിവരം നല്‍കിയിട്ടും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് തയ്യാറാകാതത്തത് വിമര്‍ശനത്തിന് ഇടയാക്കി.ഇത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തിനും ഉന്തുതള്ളലിലുമെത്തിച്ചു.
ഇരുന്നൂറിലധികര്‍പേര്‍ അണിനിരന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റി താലൂക്ക് ഓഫീസിലേക്ക് കയറിതോടെ സ്ഥലം സംഘര്‍ഷഭരിതമായി.ചില പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയെങ്കിലും ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി.
പവര്‍ത്തകര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് തിരൂരങ്ങാടി സി.ഐയും സംഘം സ്ഥലത്തെത്തിയത്. പിന്നീട് നേതാക്കള്‍ ഏറെ നേരെ പണിപ്പെട്ട് പ്രവര്‍ത്തകരെ അനുയിപ്പിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.




