ദേശീയ ബേസ്‌ബോള്‍ കേരള ടീമില്‍ അംഗത്വം ലഭിച്ച സഹദ് മൂസിറിനെ അനുമോദിച്ചു

പരപ്പനങ്ങാടി: ഉള്ളണം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദേശീയ ബേസ്‌ബോള്‍ അണ്ടര്‍ 11 ചാമ്പ്യന്‍ഷിപ്പ് കേരള ടീമില്‍ അംഗത്വം ലഭിച്ചു. വിദ്യാര്‍ഥി സഹദ് മൂസിറിനാണ് ഈ നേട്ടം കൈവരിച്ചത്.
വിദ്യാര്‍ഥിയെ അധ്യാപകര്‍ അനുമോദിച്ചു.

അനുമോദന ചടങ്ങ്‌ ഹെഡ്മാസ്റ്റര്‍ കെ.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.നാസര്‍ അധ്യക്ഷനായി. കെ.കെ.ഷൗക്കത്തലി, കെ.രമ, പി.ഗീതാലക്ഷ്മി, ടി.പി.ഇമ്പിച്ചിക്കോയ, കെ.പി.രമേശന്‍, സി.വി.അരവിന്ദ്, പി.കെ.ബുഷ്‌റ, അക്മല്‍, മിസ്ഹബ് എന്നിവര്‍പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top