ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി;ഭര്‍ത്താവിനും പൊള്ളലേറ്റു

പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ഭര്‍ത്താവ് യുവതിയെ തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂനുത്തുറ സ്വദേശി സ്വദേശി ലക്ഷിമിയെയാണ് ഭര്‍ത്താവ് ഹേമചന്ദ്രന്‍ തീ കൊളുത്തിയത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസെടുത്തു. മറ്റ് നടപിടികളിലേക്ക് പോലീസ് നീങ്ങിയിട്ടില്ല. രണ്ടുപേരും പൊള്ളലേറ്റ് ചികിത്സയിലായതിനാല്‍ മൊഴിയെടുത്തിട്ടില്ല. പൊള്ളലേറ്റ ലക്ഷമിയുടെ പരിക്ക് ഗുരുതരമാണ്.

ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമായിരുക്കും ഇരുവരുടെയും മൊഴിയെടുക്കുക.

Share news
error: Content is protected !!
Scroll to Top