
കൊച്ചി : ഓഹരി വിപണിയിലെ കനത്ത ഇടിവിനെ തുടർന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്.
ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4505 രൂപയും പവന് 36040 രൂപയുമായി.
ഗ്രാമിന് 4575 രൂപയിലും പവന് 36 600 രൂപയിലും ആയിരുന്നു മൂന്നു ദിവസം സ്വർണ്ണ വ്യാപാരം നടന്നിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




