
ആലുവ : ആലുവയില്‍ നവ വധു തൂങ്ങിമരിച്ചനിലയില്‍. എടയപ്പുറം
സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് തൂങ്ങി മരിച്ചത്.
ഭർതൃവീട്ടുകാർക്കെതിരെ ആത്മഹത്യാ കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങിമരിച്ചത്. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകള്‍ ആണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം എന്നും അത് തന്റെ അവസാന ആഗ്രഹം ആണെന്നും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃ വീട്ടുകാര്‍ക്കും സിഐക്കും എതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ഇന്നലെ ഭര്‍തൃ വീട്ടുകാരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്




