
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 141.40 അടി ജല നിരപ്പിലെത്തി. ഇതിനെ തുടര്‍ന്ന് ഡാം വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. രാവിലെ എട്ടുമണിക്ക് ആണ് ഷട്ടര്‍ ഉയര്‍ത്തിയത് പെരിയാര്‍ നദിയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 397 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
വൃഷ്ടിപ്രദേശത്തെ കഴിഞ്ഞദിവസം കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡ് ആന്‍ഡ് 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.



