Section

malabari-logo-mobile

ആര്‍എസ്‌എസ്സിനെതിരെ ആഞ്ഞടിച്ച്‌ വിടി ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

HIGHLIGHTS : പാലക്കാട്‌ :നേപ്പാള്‍ ദുരന്തത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആര്‍എസ്‌എസ്‌ അനുകൂല ഗ്രൂപ്പുകള്‍

vt balramപാലക്കാട്‌ :നേപ്പാള്‍ ദുരന്തത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആര്‍എസ്‌എസ്‌ അനുകൂല ഗ്രൂപ്പുകള്‍ നടത്തുന്ന പ്രചരണങ്ങളെ കണക്കിന്‌ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ രംഗത്ത്‌. ആയിരക്കണക്കിന്‌ നിരപരാധികള്‍ മരിച്ചുവീഴുമമ്പോള്‍ ഇല്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രിങ്ങള്‍ ഫോട്ടോഷോപ്പ്‌ ചെയ്‌തസ്വന്തം സംഘടനയുടെ പ്രമോഷനുവേണ്ടി ്‌ ശ്രമിക്കുകയാണ്‌ ചിലആളുകളെന്ന്‌ വിടി ബല്‍റാം പറയുന്നു.

ആര്‍എസ്‌എസിനെ നേരിട്ട്‌ പേരെടുത്ത്‌ വിമര്‍ശിക്കുന്നില്ലെങ്ങിലും 1925ല്‍ രൂപം കൊണ്ട ഈ സംഘടന 1857ലെ ഒന്നാം സ്വാതന്ത്രസമരിത്തില്‍ വരെ പങ്കെടുത്തിട്ടുണ്ടെന്ന്‌ അവകാശപ്പെടുമെന്ന്‌ പരിഹസിക്കുന്നുണ്ട്‌.
2001ല്‍ ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രിങ്ങള്‍ കാണിച്ച്‌ ഇരുപതിനായിരം വരുന്ന സ്വയം സേവകര്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്ന വാര്‍ത്ത്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന്‌ ആര്‍എസ്‌എസിനെ പ്രകീര്‍ത്തിച്ച്‌ വന്‍ പ്രചരണമാണ്‌ സോഷ്യല്‍ മീഡിയയില്‍ നടന്നത്‌.rss
എന്നാല്‍ യാഥാര്‍ത്ഥ്യം ചില്‌ സോഷ്യല്‍ സൈറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ആര്‍എസ്‌എസ്‌ പ്രതിരോധത്തിലായി. ഇതോടെ ഇത്രത്തോളം ഞങ്ങളുടെ പ്രവര്‍ത്തകര്‍ നേപ്പാളിലേക്ക്‌ പോയിട്ടില്ലെന്ന്‌ തുറന്നുപറയേണ്ട അവസ്ഥ ആര്‍എസ്‌എസിനുണ്ടായി. ഇതിനെയാണ്‌ വിടി ബല്‍റാം കടന്നാക്രമിച്ചിരിക്കുന്നത്‌. ഇതിനായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്കും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
ബല്‍റാമിനെ അനുകൂലിച്ചും എതിര്‍ത്തും മികച്ച പ്രതികരണങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നു.

sameeksha-malabarinews
VT Balram  പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം
1 hr ·

ഇവറ്റകൾക്കെതിരെ പോസ്റ്റ് ഇടരുതെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. എന്നാൽ ഓരോന്ന് കാണുമ്പോൾ കൺട്രോൾ പോവ്വാണ്. ആയിരക്കണക്കിന് നിരപരാധികൾ മരിച്ചുവീണു കിടക്കുമ്പോൾ, മറ്റ് പതിനായിരങ്ങൾ ഒറ്റ നിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി മാറുമ്പോൾ, സ്വന്തം സംഘടനയുടെ പ്രൊമോഷനുവേണ്ടി ഫോട്ടോഷോപ്പും എടുത്ത് ഇറങ്ങിയിരിക്ക്യാണ് കുറേ കൂതറകൾ. http://m.hindustantimes.com/…/that-s-…/article1-1341417.aspx

ഇങ്ങനെയൊക്കെത്തന്നെയായിരിക്കും പണ്ട് ഇന്ത്യാ-ചൈന യുദ്ധത്തിൽ പങ്ക് വഹിച്ചതും അതിലെ സേവനങ്ങളുടെ പേരിൽപിഡബ്ല്യുഡി മന്ത്രി, സോറി അന്നത്തെ പ്രധാനമന്ത്രി അപ്പൊ തന്നെ നേരിട്ട് വിളിച്ച് റിപ്പബ്ലിക്ക് ദിന പരേഡിൽ വെച്ച് അവാർഡ് തന്നതും. എന്തിനേറെ, 1925ൽ രൂപം കൊണ്ട ഈ സ്വയം പ്രൊമോഷൻ സംഘം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ വരെ പങ്കെടുത്തിട്ടുണ്ട് എന്ന് വിക്കീപീഡിയയിൽ കേറി എഡിറ്റ് ചെയ്ത ടീംസാ. സ്വന്തമായി പറയാൻ കൊള്ളാവുന്ന ഒരു ചരിത്രമില്ലാത്ത പ്രാഞ്ചികളുടെ ഗതികേട് പുണ്യാളന് മനസ്സിലാവില്ല.

ഉത്തരാഘണ്ഡിൽ നിന്ന് 5000 ഗുജറാത്തികളെ 100 ഇന്നോവ കാറിൽ 48 മണിക്കൂറിനുള്ളിൽ രക്ഷിച്ചെടുത്ത അന്നത്തെ മുഖ്യമന്ത്രി ഡിങ്കൻ്റെ പരാക്രമങ്ങൾ വായും പൊളിച്ചിരുന്ന് കേട്ട മന്ദ ബുദ്ധികൾ മാത്രമല്ല ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളതെന്ന് ഫോട്ടോഷോപ്പ് പാർട്ടി ഓർക്കണമായിരുന്നു.

നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന സർക്കാരിനും ഇന്ത്യൻ സൈന്യത്തിനും മറ്റ് സന്നദ്ധ സംഘടനകൾക്കും അഭിനന്ദനങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ എങ്കിലും മനുഷ്യരേപ്പോലെ ചിന്തിക്കുക എന്നതാണ് നമ്മുടെ ചുമതല. വിശ്വാസക്കച്ചവടം പൊടിപ്പിക്കാനുള്ള കണ്ണുമായി കടന്നു വരുന്ന മത – ആത്മീയ വ്യാപാരികളോടും പറയാനുള്ളത് ഇത് തന്നെയാണ്. ദുരന്തങ്ങൾ വിതച്ച് നിരപരാധികളെ ശിക്ഷിക്കുന്ന നീതിബോധമാണ് നിങ്ങളുടെ ഒക്കെ സർവ്വശക്തന്മാരായ ദൈവങ്ങൾക്കുള്ളതെങ്കിൽ അവരോടും വലിയ ബഹുമാനമൊന്നുമില്ല എന്നും വിനയപുരസ്സരം അറിയിക്കുന്നു.

എൻ.ബി.

എം.എൽ.എ. എന്ന നിലയിലെ ഒരു മാസത്തെ ശമ്പളം നേപ്പാൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനുള്ള സന്നദ്ധത പാർട്ടി നേതൃത്ത്വത്തെ അറിയിച്ചിട്ടുണ്ട്. അത് ഒരു പൊതു തീരുമാനമാക്കി മാറ്റാൻ ശ്രമിച്ചു വരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!