ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്

ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 68 മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് നടക്കുക. 56 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.

ഹിമാചലില്‍  കോണ്‍ഗ്രസിന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രധാനമുഖം. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്.

 

Share news
error: Content is protected !!
Scroll to Top