Section

malabari-logo-mobile

വണ്‍മില്ല്യണ്‍ ഗോള്‍ ഫുട്‌ബോള്‍ പരിശീലനത്തിന് പരപ്പനങ്ങാടി നഗരസഭയില്‍ തുടക്കം

HIGHLIGHTS : One million goal football training started in Parappanangady municipality

പരപ്പനങ്ങാടി : നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോക കപ്പ് ആവേശത്തൊടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന
സ്‌പോര്‍ട്‌സ്, മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന വണ്‍ മില്യണ്‍ ക്യാമ്പയിന്‍ 10 ദിവസം നീണ്ടു നില്‍ക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം പരപ്പനങ്ങാടി മുന്‍സിപ്പല്‍ കായിക സ്റ്റാന്‍ഡിംങ്ങ് ചെയര്‍മാന്‍ നിസാര്‍ അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ അരവിന്ദന്‍ .ടി, ഉണ്ണികൃഷ്ണന്‍ വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

sameeksha-malabarinews

പരപ്പനാട് സോക്കര്‍ സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 11 മുതല്‍ 20 വരെയാണ് ഹൃസ്വകാല അടിസ്ഥാന പരിശീലനവും, മികവ് പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ലഭ്യമാക്കും.  ക്യാമ്പയിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ അടക്കം 10 മുതല്‍ 12 വയസ്സുള്ള 160 കുട്ടികള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!