വിഎം സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഐഐസിസി അംഗത്വവും രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനയെിലചെ അതൃപ്തി പരസ്യമായി പറഞ്ഞ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് എഐസിസി അംഗത്വവും രാജിവെച്ചിരിക്കുന്നത്. ഹൈക്കമാന്റ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് സുധീരന്റെ ആക്ഷേപം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ പലപ്രാവിശ്യം ആവിശ്യപ്പെട്ടിട്ടും ഹൈക്കമാന്റ് ഇടപെട്ടില്ലെന്ന് സുധീരന്‍ രാജിക്കത്തില്‍ പറയുന്നുണ്ട്.

ഇന്നലെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനുനയ ശ്രമവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നേരിട്ടെത്തി പുനസംഘടനയില്‍ കൂടിയോലോചനകള്‍ നടക്കുന്നില്ലെന്ന പരാതിയില്‍ ക്ഷമാപണം നടത്തിയിരുന്നു.

ഈ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന് ഉറപ്പിക്കുന്നതാണ്. ഇന്നത്തെ രാജി പ്രഖ്യാപനം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •