Section

malabari-logo-mobile

താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Renovated office of Tanur Press Reporters Club inaugurated

താനൂര്‍: പ്രധാന വാര്‍ത്തകളുടെ ആദ്യ കണ്ണികള്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും വിശ്വാസ്യതയിലൂന്നി പത്ര പ്രവര്‍ത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് അഫ്‌സല്‍ കെ പുരം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി ഫെയ്‌സ്ബുക്ക് പേജ് സ്വിച്ച് ഓണ്‍ ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്ത്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക,നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായില്‍, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ യൂസഫ്, ഇ ജയന്‍, കെ എന്‍ മുത്തുക്കോയ തങ്ങള്‍, വിപിഒ അസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് 40 വര്‍ഷം പൂര്‍ത്തീകരിച്ച ഉബൈദുള്ള താനാളൂരിനെയും, താനൂരിലെ മുന്‍ പത്ര പ്രവര്‍ത്തകരായ പി ശങ്കരന്‍,
ഗോപാലകൃഷ്ണന്‍, ബാബു, എ പി സുബ്രഹ്മണ്യന്‍, ഇ ആദര്‍ശ്,
എ പി സൈതലവി, കെ ടി ഇസ്മായില്‍, ശിഹാബ് അമന്‍, ഹംസ മീനടത്തൂര്‍, ഒ രാജന്‍, മൊയ്തീന്‍ കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ സലേഷിന് ആദരവ് നല്‍കി. പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് സെക്രട്ടറി പി പ്രേമനാഥന്‍ സ്വാഗതവും, ട്രഷറര്‍ വി പി ശശികുമാര്‍ നന്ദിയും പറഞ്ഞു. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒ പി കെ ബില്‍ഡിംഗിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!