ദേശീയപാതയില്‍ കോട്ടക്കലിനടുത്ത് വാഹനാപകടം; കൈകുഞ്ഞ് മരിച്ചു

കോട്ടക്കല്‍: ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒന്നര മാസം)ആണ് മിരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കളായ റഷീദ്, മുബഷീറ എന്നിവരെയും കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന മിനിലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top