പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

പൊന്നാനി: എന്‍ സി വിന്യൂസ് പ്രോഗ്രാം ഡയറക്ടറും പൊന്നാനി ഉറൂബ്‌നഗര്‍ സ്വദേശിയും, ഇപ്പോള്‍ കുറ്റിക്കാട് താമസിക്കുന്നതുമായ മുതിരപ്പറമ്പില്‍ വിക്രമാദിത്യന്‍ ആണ് അപകടത്തില്‍ മരണപ്പെട്ടത്.

പൊന്നാനി എടപ്പാള്‍ പാതയില്‍ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പുഴമ്പ്രം സ്വദേശികളായ അനസ്, വിനയന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവരെ എടപ്പാള്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top