തിരൂര്‍: ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി തിരൂരില്‍ വിമുക്തി സംഘടിപ്പിച്ച ‘മാനിഷാദ’ ഡ്രം സര്‍ക്കിള്‍ എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. കണ്ടനകം സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ സന്തോഷ് ആലംകോടും, മുരളി കണ്ടനകവും നയിച്ച മേളത്തില്‍ സദസ്സിലുണ്ടായിരുന്നു മുഴുവന്‍ ആളുകളും വാദ്യോപകരണങ്ങള്‍ വായിപ്പിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാക്കി.
തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി ഹരിതാ ഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ തെക്കുംമുറി, സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്, കണ്ടനകം എന്നിവരുമായി സഹകരിച്ചാണ് തിരൂര്‍ തെക്കുംമുറിയില്‍ വെച്ച് പരിപാടി നടന്നത്. പരിപാടിയുടെ ഭാഗമായി വിമുക്തി ജില്ലാ ലെയ്‌സന്‍ ഓഫിസറായ പി. ബിജു. ബോധവല്‍ക്കരണ ക്ലാസ് നടത്തി. വാദ്യകലാകരാന്‍ കൂടിയായ തിരൂരിലെ എക്‌സൈസ് പ്രവിന്റീവ് ഓഫീസറായ കെഎം ബാബുരാജ് മേളത്തിന്റെ ഭാഗമായതും ഏറെ കൗതുകമുണര്‍ത്തി.
പരിപാടിയില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെ്ടര്‍ സജിത ഒ സ്വാഗത പ്രസംഗം നടത്തുകയും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെ്ടര്‍ ഫസലുറഹ്മാന്‍, അസോസിയേഷന്‍ സെക്രട്ടറി ഹരി നാരായണന്‍, റോയ്‌പോള്‍, സമദ്, ലത്തീഫ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.





