പാലത്തിങ്ങൽ ‘മീഡിയ’ ലൈബ്രറി വനിതാ സെമിനാർ സംഘടിപ്പിച്ചു

പാലത്തിങ്ങല്‍ ‘മീഡിയ’ ലൈബ്രറി സംഘടിപ്പിച്ച വനിതാ സെമിനാറും വനിതാവേദി രൂപീകരണവും പരപ്പനങ്ങാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു.

‘സ്ത്രീ ശാക്തീകരണത്തിന്റെ സാമൂഹികപ്രസക്തി’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ബുഷ്റ ടീച്ചര്‍ വിഷയാവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, എ.എം.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക സൗദ ടീച്ചര്‍, ‘മീഡിയ’ ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂണ്‍ അബ്ദുല്‍ റഷീദ്, സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

വനിതാവേദി ഭാരവാഹികള്‍:
പി. ജംഷീന ടീച്ചര്‍ (ചെയര്‍പേഴ്സണ്‍),
എ. വിസ്മയ(കണ്‍വീനര്‍).

Share news
error: Content is protected !!
Scroll to Top