ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; സ്വീകരിക്കാന്‍ ഷാരൂഖ് എത്തി

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്‍തര്‍ റോഡ് ജയിലിനു പുറത്ത് ആര്യന്‍ ഖാനെ കൂട്ടി കൊണ്ട് പോവാന്‍ എത്തിയിരുന്നു. ആര്യന്‍ഖാന് വ്യാഴാഴ്ചയായിരുന്നു ജാമ്യം ലഭിച്ചത്. ആര്യന് ജാമ്യം ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടത് നടി ജൂഹി ചൗളയായിരുന്നു.

വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണ് വെള്ളിയാഴ്ച ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെയിരുന്നത് മുംബൈ ജയില്‍ അധികൃതര്‍ ശനിയാഴ്ച പുലര്‍ചെയാണ് ജാമ്യ ഉത്തരവ് കൈപ്പറ്റിയത്. 21 ദിവസത്തിനു ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്.

11 മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആര്യന്‍ ഖാന്‍ ജയിലിനു പുറത്തിറങ്ങിയത്. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ് മുന്‍മുന്‍ ധമേച്ച എന്നിവരും ജയില്‍ മോചിതരായി .നിരവധി ആരാധകരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി പുറത്തുതടിച്ചു കൂടിയത്.

 

Share news
error: Content is protected !!
Scroll to Top