Section

malabari-logo-mobile

തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്; മരയ്ക്കാര്‍ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

HIGHLIGHTS : കൊച്ചി: മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത...

കൊച്ചി: മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തീയറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ ‘മരയ്ക്കാര്‍’ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച മുതലാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തിത്തുടങ്ങിയത്.

sameeksha-malabarinews

ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരയ്ക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മാതാവ് ആന്റണിപെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!