Section

malabari-logo-mobile

ജനന നിരക്ക്: പെണ്‍കുഞ്ഞുങ്ങള്‍ കുറയുന്നു ; ആയിരം ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങള്‍

HIGHLIGHTS : Birth rate: Females declining; 951 girls out of a thousand boys

കോഴിക്കോട്: സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2020ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ആയിരം ആണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേയുള്ളൂവെന്നാണ് കണക്ക്. 2015–16ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോര്‍ട്ട്. കുറഞ്ഞ മാതൃ–ശിശു മരണ നിരക്കില്‍ നേട്ടം കൈവരിക്കുമ്പോള്‍ പെണ്‍ശിശു ജനന നിരക്ക് കുറയുന്നത് ആശങ്കയുണ്ടാക്കുന്നു.

മറ്റ് ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃത്യാ ഉള്ള ആണ്‍–പെണ്‍ അനുപാതം കണക്കാക്കയിട്ടുള്ളത് 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്. ഇതില്‍ കേരളം പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിനു മുകളില്‍ നിര്‍ത്തി മാതൃകയായിരുന്നിടത്താണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറവുണ്ടായത്. നഗര മേഖലയില്‍ 983 പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ 922 ആണ്.

sameeksha-malabarinews

പെണ്‍ശിശു ജനന നിരക്കില്‍ മുന്നില്‍ ആലപ്പുഴയും പിന്നില്‍ തൃശൂരുമാണ്. ജില്ലകളിലെ ജനന നിരക്ക്, ബ്രായ്ക്കറ്റില്‍ പഴയത്: ആലപ്പുഴ: 1485 (1112), എറണാകുളം: 1034 (1246), മലപ്പുറം: 807 (936), ഇടുക്കി: 859, (1139), കണ്ണൂര്‍: 880 (1066), കാസര്‍കോട്: 984 (981), കൊല്ലം 1135 (851), കോട്ടയം: 865 (1077), പത്തനംതിട്ട: 916 (1135), തിരുവനന്തപുരം:1000 (1115), തൃശൂര്‍: 763 (1120), വയനാട്: 1003 (1241), പാലക്കാട്: 1012 (1075), കോഴിക്കോട്: 1000 (954).

ജനന നിരക്കില്‍ വേഗത്തിലുണ്ടായ കുറവ് ആശങ്കാജനകവും ഗൗരവമര്‍ഹിക്കുന്നതുമാണെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകയും കൊട്ടാരക്കര താലൂക്ക് ഗവ. ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. എന്‍ ആര്‍ റീന പറയുന്നു. ലിംഗനിര്‍ണയം നടത്തി പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സാഹചര്യം കേരളത്തില്‍ ഉള്ളതായി തോന്നുന്നില്ല.

ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ചില രക്ഷിതാക്കളുടെ താല്‍പ്പര്യങ്ങള്‍, വന്ധ്യത എന്നിവയെല്ലാം കാരണങ്ങളായി അനുമാനിക്കാം. സമഗ്ര പഠനത്തിലൂടെ കാരണങ്ങള്‍ വിലയിരുത്തി നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും ഡോ. റീന പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!