‘ ഞാന്‍ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല ടീച്ചറേ…ഉമ്മ’; അധ്യാപികയോട് ക്ഷമ ചോദിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍

കുറുമ്പ് കാണിച്ച ഒരു വിദ്യാര്‍ത്ഥിയുടെയും പിണങ്ങി ഇരിക്കുന്ന ഒരു അധ്യാപികയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ക്ലാസില്‍ വികൃതി കാണിച്ചതിന് തന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്ന അധ്യാപികയുടെ അടുത്ത് പോയി സങ്കടത്തോടെ ക്ഷമ ചോദിക്കുന്ന കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഇനി താനൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കുട്ടി അധ്യാപികയോട് പറയുകയാണ്. എന്നാല്‍ അധ്യാപിക അടുക്കുന്നില്ല. ‘ നീ ചെയ്യില്ല എന്ന് പറഞ്ഞിട്ട് തെറ്റ് വീണ്ടും ചെയ്യുകയാണ്, ഇനി ഞാന്‍ നിന്നോട് സംസാരിക്കില്ല’ പിണങ്ങി കൊണ്ട് അധ്യാപിക പറയുകയാണ്.

എന്നാല്‍ താന്‍ ഇനി ശരിക്കും ആവര്‍ത്തിക്കില്ലെന്ന് വീണ്ടും പറയുകയും ഒപ്പം അധ്യാപികയ്ക്ക് ഉമ്മ നല്‍കുകയുമാണ് വിദ്യാര്‍ത്ഥി. ഏറ്റവും ഒടുവില്‍ പിണക്കം മാറി അധ്യാപികയും കുട്ടിക്ക് ഉമ്മ കൊടുക്കുന്നുണ്ട്.

https://twitter.com/Gulzar_sahab/status/1569327422000230400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569327422000230400%7Ctwgr%5E2619aea49de3bc6f3f8046b6bf5693c6eb83d3a1%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FGulzar_sahab%2Fstatus%2F1569327422000230400%3Fref_src%3Dtwsrc5Etfw

Share news
error: Content is protected !!
Scroll to Top