Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പത്ര സമ്മേളനം 14-09-22

HIGHLIGHTS : Calicut University News; Calicut University Vice Chancellor press conference

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പത്ര സമ്മേളനം 14-09-22

നാക് ടീം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഒരുക്കങ്ങളും പ്രതീക്ഷകളും പങ്കുവെയ്ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മാധ്യമങ്ങളെ കാണുന്നു.

sameeksha-malabarinews

തീയതി- സെപ്റ്റംബര്‍ 14
സമയം – രാവിലെ 10 മണി
സ്ഥലം: ഇ.എം.എസ്. സെമിനാര്‍ കോംപ്ലകസ് സര്‍വകലാശാലാ കാമ്പസ് .

പ്രിയ പത്രാധിപര്‍/ബ്യൂറോ ചീഫ്… താങ്കളുടെ മാധ്യമസ്ഥാപനത്തിന്റെ പ്രാതിനിധ്യം അഭ്യര്‍ഥിക്കുന്നു.

ജിയോളജി മ്യൂസിയം തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജിയോളജി മ്യൂസിയം തുറന്നു. ശിലകള്‍, ധാതുക്കള്‍, ഫോസിലുകള്‍ എന്നിവയുടെ 200-ലധികം ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാനുമാകും. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി ജിയോസയന്‍സ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കിണറുകള്‍ക്കും കുഴല്‍കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിക്കല്‍, ജിയോളജിക്കല്‍ സര്‍വേ, ജി.ഐ.എസ്. മാപ്പിംഗ്, പാറയുടെ സ്ഥാനം കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത ഫീസില്‍ ഇവിടെ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റേയും ജിയോ സയന്‍സ് ക്ലിനിക്കിന്റേയും പുതുതായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്‍ശ്, യു. രജീഷ്, ഡോ. ആര്‍. ശ്രീജ, ഡി.എസ്.എഫ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ്, ഡെല്‍സി വിജയന്‍, സായി നീലു ഹരിശ്ചന്ദ്ര, അപര്‍ണ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് 14-ന് പകല്‍ 11 മണിക്ക് പ്രസിദ്ധീകരിക്കും. 15-ന് രാവിലെ 10 മണി വരെ കോളേജ് ഓപ്ഷന്‍ റീ-അറേഞ്ച് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. ആദ്യ അലോട്ട്‌മെന്റ് 17-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

ഡിഗ്രി പുനഃപ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018, 2019 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച് തുടര്‍പഠനം സാധ്യമാകാതെ വന്നവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി., എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, കംപാരറ്റീവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സര്‍വകലാശാലാ നിയമ പഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും 27-ന് നടക്കും.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ 23-ന് തുടങ്ങും.

എം.എസ് സി. മാത്തമറ്റിക്‌സ് വൈവ

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ  19, 22 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!