പരപ്പനങ്ങാടി : കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അവസാനം ഉടമയെ കണ്ടെത്തി ഗുഡ്‌സ് ഓട്ടോഡ്രൈവറും വ്യാപാരിയും സമൂഹത്തിന് മാതൃകയായി.
പ്രയാഗ് റോഡ് നമ്പുളം ജംഗ്ഷനിലെ ഇറച്ചി കോഴി കട ഉടമ ജൈസലാണ് കളഞ്ഞ് പോയ സ്വര്‍ണഭാരണ ഉടമയില്‍ നിന്ന് തെളിവ് ശേഖരിച്ച് ഉറപ്പു വരുത്തി തിരികെയേല്‍പ്പിച്ചത്.https://malabarinews.com/
പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ തനിക്ക് കളഞ്ഞ് കിട്ടിയ അരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം കോഴിക്കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ ആഭരണം ബന്ധുവായ കന്നുമ്മല്‍ മുസ്തഫയ്ക്ക് കൈമാറി.https://malabarinews.com/




