Section

malabari-logo-mobile

സമാന്തര വിദ്യാർത്ഥികൾ ക്കും ആനുകൂല്യം പരിഗണനയിൽ: പ്രൊഫ. എ പി അബ്ദുല്‍വഹാബ്

HIGHLIGHTS : വേങ്ങരഃ വിദ്യാർത്ഥികൾക്ക് നൽകുന്ന സമ്പത്തിക സഹായ പദ്ധതികളിൽ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഉൾപ്പടുത്താൻ നടപടികൾ ആരംഭിച്ചതായി സംസ്ഥാന ന്യൂനപക്...

unnamedവേങ്ങരഃ വിദ്യാർത്ഥികൾക്ക് നൽകുന്ന സമ്പത്തിക സഹായ പദ്ധതികളിൽ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ഉൾപ്പടുത്താൻ നടപടികൾ ആരംഭിച്ചതായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രൊഫ.എ പി അബ്ദുൽ വഹാബ്.വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഗുലർ കോളേജ് വിദ്യാർത്ഥികൾക്ക് നിരവധി സഹായങ്ങൾക്ക് പദ്ധതി കളുണ്ടെങ്കിലും റഗുലർ പ്രൈവറ്റ് വിവേചനം നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നൽകുന്ന സാമ്പത്തിക സഹായം സമാന്തര മേഖലയിൽ ലഭ്യമാവാനുള്ള നടപടികൾ സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ അറിയിച്ചതായും അദ്ധേഹം പറഞ്ഞു. കെ മുഹമ്മദ് മുർഷിദ് അ ധ്യ ക്ഷത വഹിച്ചു . ഫൈൻ ആർട്സ് ക്ലബ്ല് മിനി സ്ക്രീൻ ആർടിസ്റ്റ് രാജീവൻ ഉദ്ഘാടനം ചെയ്തു. ഐ.ടി.എ.ടി.എം ചെയര്‍മാന്‍ എം ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ടി മൊയ്തീൻ കുട്ടി, കോളജ്ടി പ്രിന്‍സിപ്പള്‍ ടി നൗഷാദ്, വിദ്യാര്‍ഥി പ്രതിനിധികളായ സി സൈനുൽ ആബിദ് ,എ കെ ശില്പ, പി എം അഹമ്മദ് ഉനൈസ് ,എം അബ്ദുൽ ജലീൽ, കെ ജിദിൻ രാജ്, പി ധന്യദാസ് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!