Section

malabari-logo-mobile

കെപി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

HIGHLIGHTS : കാസര്‍കോട് : ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്തല്‍ മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പോലീസ് കേസെടുത്തു ഇ...

kp-sasikalകാസര്‍കോട് : ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്തല്‍ മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പോലീസ് കേസെടുത്തു ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 163 എ വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ്ഗ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോഡ് ജില്ല പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സി. ഷുക്കുര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമുഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഇടപെട്ടു എന്നതാണ് കുറ്റം, അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്.
ശശികലയുെ വര്‍ഗ്ഗീയ വിഷം പരത്തുന്ന യുട്യുബ് പ്രസംഗത്തിന്റെ യുട്യുബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കര്‍ പരാതി നല്‍കിയിരിക്കുന്നത്.
സാധരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുകയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പം അകറ്റുകയെന്ന ഉദ്ദേശത്തോടെകുടിയാണ് ഈ പ്രസംഗങ്ങള്‍ എന്ന് പരാതിയില്‍ പറയുന്നു ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനാധിപ്ത്യസമുഹത്തില് ഗുണകരമല്ലെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗള്‍െക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയ ഷംസുദ്ധീന്‍ പാലത്തിനെതിരെയും അഡ്വ. ഷുക്കുര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഷംസുദ്ധീന്‍ പാലത്തിനെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!